2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ബടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ഓപ്പറേഷൻ തൂഫാൻ 2.0

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0
ദ നാരോ ഹന്റ്

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0-യിൽ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തും സജീവമായി പങ്കാളികളാകുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക തൂഫാൻ ഗ്രാമസഭകൾ വിളിപ്പിച്ചുചേർക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികൾ രൂപീകരിക്കും.

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രവർത്തനങ്ങളാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്.

പ്രധാന സവിശേഷതകൾ & പങ്കാളിത്തം
🎈
വാർഡുകളിലെ വോളണ്ടിയർമാർ

തൂഫാൻ ഗ്രാമസഭകളിൽ ഓരോ വാർഡിലും 25ൽ കുറയാതെ വാർഡ്തലസേന വാർഡ്തല ജനജാഗ്രത സമിതിയുടെ ഭാഗമാകും.

👥
വിപുലമായ പങ്കാളിത്തം

ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ആശാ അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, പെൻഷനേഴ്സ് എന്നിവരാണ് വോളണ്ടിയർമാരാകുന്നത്.

📍
ഹോട്ട്സ്പോട്ട് കണ്ടെത്തൽ

ലഹരി വിൽപ്പന, വിതരണം, ഉപയോഗം എന്നിവയുടെ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ജനകീയ പ്രതിരോധം തീർക്കും.

🏫
തൂഫാൻ ക്ലബ്ബുകൾ

പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ ഇനിമുതൽ "തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ" എന്ന പേരിൽ പ്രവർത്തിക്കും.

🚨 പുനരധിവാസവും തുടർപരിചരണവും
- ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനം, മാനസിക-കുടുംബ പിന്തുണ എന്നിവയുൾപ്പെടെ പുനരധിവാസ സൗകര്യമുറപ്പാക്കാൻ പഞ്ചായത്ത് ബാധ്യസ്ഥമാണ്.
- കുടുംബശ്രീ-ഹരിതകർമ്മസേനാ പ്രവർത്തകരുടെ സഹായത്തോടെ ലഹരിമുക്ത കേന്ദ്രങ്ങളും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.
- മനഃശാസ്ത്രജ്ഞർ, ഡി-അഡിക്ഷൻ സ്പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുള്ള തൂഫാൻ കെയർ കമ്മിറ്റികൾ തുടർ പരിചരണം ഉറപ്പാക്കും.
- ലഹരിയിലേക്ക് വീണ്ടും മടങ്ങിപ്പോകാതിരിക്കാൻ പ്രത്യേക തൂഫാൻ ആഫ്റ്റർ കെയർ സെന്ററുകൾ സജ്ജമാക്കും.
ഒരുവർഷത്തെ പ്രവർത്തന കലണ്ടർ

നവംബർ-ഡിസംബർ 

തൂഫാൻ ഗ്രാമസഭകൾ, കൗൺസിലിംഗ് ബോധവൽക്കരണം, ലഹരി ഹോട്ട് സ്പോട്ട് നിരീക്ഷണ കമ്മറ്റികൾ.

ജനുവരി-ഫെബ്രുവരി 

മനഃശാസ്ത്രജ്ഞ കൗൺസിലിംഗ്, യുവാക്കൾക്കായി ലഹരിവിരുദ്ധ കായിക മത്സരങ്ങൾ.

മാർച്ച്-ഏപ്രിൽ-മേയ് 

രഹസ്യവിവര സംവിധാനങ്ങളുടെ പ്രവർത്തനം, മെഡിക്കൽ ബഡ്ഡി സംവിധാനം, ക്യാമ്പുകൾ, മോട്ടിവേഷണൽ ക്ലാസ്സുകൾ.

ജൂൺ-ഓഗസ്റ്റ്-സെപ്റ്റംബർ 

കുടുംബശ്രീ ഗ്രൂപ്പധിഷ്ഠിതമായി, വിദ്യാർത്ഥികൾക്കായുള്ള മെന്ററിംഗ് പരിപാടികൾ.

Operation Toofan 2.0